പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

വയനാട് ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍. നിര്‍മ്മാണ്‍ എന്ന സന്നദ്ധ സംഘടനയാണ് ഭക്ഷ്യകിറ്റുകള്‍ മേപ്പാടി പഞ്ചായത്ത് മുഖേന ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാനെത്തിച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ എഡിഎമ്മിനോടാണ് വിശദീകരണം തേടിയിരിക്കുന്നത്.

സെപ്റ്റംബര്‍ മാസത്തിലാണ് സംഘടന കിറ്റുകള്‍ കൈമാറിയത്. പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയതോടെ മുഴുവന്‍ ഭക്ഷ്യവസ്തുക്കളും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എഡിഎം കമ്മീഷനെ അറിയിച്ചു.

എന്നാല്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാതെ ഭക്ഷ്യയോഗ്യമല്ലാതായി മാറാനുള്ള കാരണം സംബന്ധിച്ച് വിശദമായ ിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ കിറ്റുകളുടെ സാമ്പിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ എഡിഎമ്മിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.