വയനാട് ബത്തേരിയില്‍ ഷഹല ഷെറിന് എന്ന വിദ്യാർത്ഥിനി സ്കൂളിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് സെക്രട്ടറിയോടും ആരോഗ്യവകുപ്പ് സെക്രട്ടറിയോടും മറുപടി നല്‍കാനും നിര്‍ദ്ദേശിച്ചു. ജില്ലാ ജഡ്ജി നേരത്തെ സംഭവം നടന്ന സർവ്വജന സ്കൂളില്‍ പരിശോധന നടത്തി വലിയ പിഴവുണ്ടായെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.