സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടി; റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമെന്ന ആരോപണത്തിന് മറുപടിയുമായി അഹമ്മദ് ദേവര്‍കോവില്‍

നിരോധിച്ച പിഎഫ്‌ഐ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുണ്ടെന്ന കെ സുരേന്ദ്രന്റെ ആരോപണത്തെ തള്ളി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പരിഹാസ്യമായ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് മാധ്യമങ്ങളില്‍ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം കെ സുരേന്ദ്രന്റെ പ്രസ്താവനയെ കാണുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.

റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എന്റെ പാര്‍ട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രന്‍ ഇന്ന് നടത്തിയത് ആ ഗണത്തിലുള്ള ഒരു ഉണ്ടയില്ലാ വെടിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും ഐഎന്‍എലിനും റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നാണ് സുരേന്ദ്രന്റെ പരാമര്‍ശം.

അഹമ്മദ് ദേവര്‍കോവിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

Read more

പരിഹാസ്യമായ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് മാധ്യമങ്ങളില്‍ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം കെ സുരേന്ദ്രന്റെ പ്രസ്താവനയെ കാണുന്നില്ല. റിഹാബ് ഫൗണ്ടേഷനുമായി എന്നെയും എന്റെ പാര്‍ട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രന്‍ ഇന്ന് നടത്തിയത് ആ ഗണത്തിലുള്ള ഒരു ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ സരണികളോടും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക എന്നത് ഐ.എന്‍.എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണ്.