സ്വിഗ്ഗി ആനുകൂല്യങ്ങള്‍ നല്‍കാതെ വഞ്ചിക്കുന്നുവെന്ന് ജീവനക്കാര്‍. കൊച്ചിയില്‍ നാളെ മുതല്‍ അനശ്ചിതകാല സമരം പ്രഖ്യാപിച്ചു. മിനിമം വേതന നിരക്ക് ഉയര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ വീണ്ടും സ്വിഗ്ഗി നിരസിച്ചതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്. ഇന്നലെ സ്വിഗ്ഗി കേരള സോണ്‍ മേധാവികള്‍ ചര്‍ച്ച നടത്തിയെങ്കിലും ജീവനക്കാരുടെ ആവശ്യങ്ങളില്‍ തീരുമാനമായില്ല. ഉപഭോക്താക്കളില്‍ നിന്നും മഴയത്ത് വാങ്ങുന്ന അധിക തുകയും വിതരണക്കാര്‍ക്ക് ലഭിക്കുന്നില്ല.
വേതനത്തില്‍ വര്‍ധനവ് ആവശ്യപ്പെട്ട് മുന്‍പ് തിരുവനന്തപുരം സ്വിഗ്ഗി ജീവനക്കാര്‍ പണിമുടക്കിയിരുന്നു. കുറഞ്ഞ വേതനം 2 കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും 10 രൂപ അധികം നല്‍കണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടര്‍ന്ന് 30 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തിരുവനന്തപുരത്തെ സമരം.
Read more
പിന്നീട് അഡീഷണല്‍ ലേബര്‍ കമ്മീഷന്‍ അദ്ധ്യക്ഷതയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചത്. വിതരണക്കാര്‍ക്കുള്ള വിഹിതം കുറയുന്നതില്‍ കൊച്ചിയിലെ സൊമാറ്റോ വിതരണക്കാരും സമരത്തിലേക്ക് കടക്കുകയാണ്. സ്വിഗ്ഗി ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതോടെ നാളെ മുതല്‍ കൊച്ചിയിലെ ഓണ്‍ലൈന്‍ ഭക്ഷണവിതരണം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ട്.