തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ആര്യനാട് കടുവാകുഴി എന്ന സ്ഥലത്താണ് ഇന്ന് വൈകുന്നേരം അപകടം നടന്നത്. അമൃത കൈരളി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. പരിക്കേറ്റ കുട്ടികളെ ആര്യനാട് ആരോഗ്യകേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വലതുവശത്തേയ്ക്ക് തിരിയാനുള്ള ശ്രമത്തിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടമാവുകയായിരുന്നു എന്നാണ് വിവരം. കുട്ടികളെ സ്‌കൂളില്‍ നിന്ന് തിരികെ കൊണ്ടുപോകുന്ന വഴിയാണ് അപകടം നടന്നത്.