പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന്
രാജ്യസഭയിൽ വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്നും സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
12 മാസത്തിലേറെയായി ഗവര്‍ണറുടെ അംഗീകാരത്തിനായി കേരളത്തിൽ നിരവധി ബില്ലുകള്‍ കാത്തുകിടക്കുകയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിലേത് പോലെ തമിഴ്‌നാട് സംസ്ഥാനത്തെ 12 ബില്ലുകളും ഗവര്‍ണറുടെ അംഗീകാരത്തിനായി കെട്ടിക്കിടക്കുകയാണെന്നും ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
അതേസമയം മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞത് ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം കുറയില്ല എന്നാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ വലിയ ആശങ്ക കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ പറഞ്ഞു. ലോക്‌സഭാ സീറ്റുകളില്‍ 24 ശതമാനം പങ്കാളിത്തം ദക്ഷിണേന്ത്യയില്‍ നിന്നാണ്. മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷവും ഇത് നിലനിര്‍ത്തുമോയെന്ന് വ്യക്തമാക്കണമെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.