ഗവര്‍ണര്‍ക്ക് എതിരായ സമരത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും

നാളെ എ കെ ജി ഹാളില്‍ ഗവര്‍ണ്ണര്‍ക്കെതിരെ നടക്കുന്ന കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കുന്ന ഉന്നതി വിദ്യാഭ്യാസ കണ്‍വന്‍ഷനിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.

ഇടതു മുന്നണിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കും. എ.കെ.ജി സെന്ററിനോട് ചേര്‍ന്നള്ള എ.കെ.ജി ഹാളിലാണ് യോഗം. രാഷ്ട്രീയസമരമല്ലാത്തിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നതെന്നാണ് എല്‍ഡിഎഫ് നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം 15ന് നടക്കുന്ന എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ടെന്നാണ് തീരുമാനം.

Read more

അതേസമയം, സി പി എം കേന്ദ്ര കമ്മിറ്റി ഗവര്‍ണ്ണര്‍ക്കെതിരെ ആഞ്ഞടിച്ചു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് ഹിന്ദുത്വ പ്രത്യയശാസ്ത്ര അജന്‍ഡയ്ക്ക് വഴിയൊരുക്കുന്നുവെന്നാണ് കേന്ദ്ര കമ്മിറ്റി ഇന്നഭിപ്രായപ്പെട്ടത് . സംസ്ഥാനത്തെ ഒരു മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഗവര്‍ണര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു. ഗവര്‍ണര്‍മാര്‍ക്കെതിരായ പ്രതിഷേധത്തില്‍ ബിജെപി ഇതര പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തും. ഗവര്‍ണര്‍ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഭിന്നത അവര്‍ തന്നെ ചര്‍ച്ചചെയ്ത് പരഹരിക്കേണ്ടതാണെന്നും യെച്ചൂരി പറഞ്ഞു.