ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺ റൈസേഴ്‌സ് 7 വിക്കറ്റിന് പരാജയപെട്ടു. ബാറ്റിംഗിൽ ഹൈദരാബാദ് 163 നു ഓൾ ഔട്ട് ആയിരുന്നു. 300 റൺസ് അടിക്കാൻ കെല്പുള്ള ടീം എന്ന് പലരും വിധിയെഴുതിയ ഹൈദരാബാദ് ഓൾ ഔട്ട് ആയതിൽ നിരാശരാണ് ആരാധകർ. ബാറ്റിംഗിൽ സൺ റൈസേഴ്‌സ് താരങ്ങളിൽ അനികേത് വർമ്മ 41 പന്തിൽ 6 ഫോറും 5 സിക്സറുമടക്കം 71 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. എന്നാൽ ബാക്കി താരങ്ങൾ ആരും തന്നെ മികച്ച പിന്തുണ നൽകിയില്ല.
ഇന്നലത്തെ മത്സരത്തിൽ അനികേത് വർമ്മ മാത്രമാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. ഐപിഎലിൽ ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടിയ ടീം, ഓരോ മത്സരങ്ങൾ കഴിയുംതോറും താഴേക്ക് പോകുന്നതിൽ ആരാധകർക്ക് നിരാശയാണുള്ളത്. മത്സരം തോറ്റതിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൺ റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്.
പാറ്റ് കമ്മിൻസ് പറയുന്നത് ഇങ്ങനെ:
” അനികേത് വർമയുടെ മികച്ച ബാറ്റിങ്ങാണ് സൺറൈസേഴ്സിന് ഭേദപ്പെട്ട സ്കോർ നേടി നൽകിയത്. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ സൺറൈസേഴ്സിന് വിക്കറ്റുകൾ നഷ്ടമായി. മോശം ഷോട്ടുകൾ അല്ല, റൺഔട്ട് ഉൾപ്പെടെ നിർഭാഗ്യമാണ് വിനയായത്. സൺറൈസേഴ്സിന്റെ ബാറ്റിങ് ശൈലിവെച്ച് ഈ സ്കോർ കുറവാണ്”
പാറ്റ് കമ്മിൻസ് തുടർന്നു:
Read more
” കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ സൺറൈസേഴ്സിന്റെ പദ്ധതികൾ നടപ്പിലായില്ല. ഒന്ന്, രണ്ട് കാര്യങ്ങളിൽ മാറ്റം വരുത്തിയാൽ സൺറൈസേഴ്സിന് വിജയങ്ങൾ ഉണ്ടാകും. അനികേത് അത്രമേൽ അറിയപ്പെടുന്ന ഒരു താരമല്ല. എന്നാൽ ഈ ടൂർണമെന്റിൽ അനികേതിന്റെ പ്രകടനം ഏറെ മികച്ചതാണ്. അനികേത് ക്രീസിലുണ്ടായിരുന്നപ്പോൾ സൺറൈസേഴ്സിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. മറ്റ് താരങ്ങളും നല്ല പ്രകടനത്തിന് ശ്രമിച്ചിട്ടുണ്ട്. അതിനാൽ ടീമിൽ ഒരുപാട് മാറ്റങ്ങൾ വരുത്തണമെന്ന് തോന്നുന്നില്ല” പാറ്റ് കമ്മിൻസ് പറഞ്ഞു.