വാളയാർ പീഡനക്കേസിലെ നാലാം പ്രതി ആലുവയിൽ തൂങ്ങിമരിച്ച നിലയിൽ

വാളയാർ സഹോദരിമാരുടെ പീഡനക്കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ. കേസിലെ നാലാം പ്രതി ചെറിയ മധുവിനെയാണ് (33) മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവയിലെ അടച്ചു പൂട്ടിയ ബിനാനി സിങ് ഫാക്ടറിയിലാണ് ഇന്ന് രാവിലെ 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് ചെറിയ മധു.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റും. 2017 ജനുവരി ഏഴിനും മാർച്ച് നാലിനുമായാണ് 13 ഉം 9 വയസുള്ള സഹോദരിമാരെ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ 5 പേരാണു കേസിലെ പ്രതികൾ.

Read more

ഇതിൽ ആലപ്പുഴ ചേർത്തല സ്വദേശിയായ പ്രദീപ് വിചാരണക്കിടെ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നാലാം പ്രതിയായ മധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.