എറണാകുളം തൃപ്പുണ്ണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിന് പിന്നാലെ ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ആന എഴുന്നള്ളിപ്പ് നടത്തിയ ഒരു ക്ഷേത്ര കമ്മിറ്റിയ്‌ക്കെതിരെ കൂടി നടപടിക്കൊരുങ്ങി പൊലീസ്. തൃശൂര്‍ കുന്നംകുളം കീഴൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പൂരം നടത്തിയത്.
ഇതിന് പിന്നാലെയാണ് പൊലീസ് നടപടിക്കൊരുങ്ങുന്നത്. 29 ആനകളെയാണ് കീഴൂര്‍ കാര്‍ത്യായനി ക്ഷേത്രത്തില്‍ എഴുന്നള്ളിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പശ്ചാത്തലത്തിലാണ് കേസെടുക്കാന്‍ തീരുമാനമായത്. ഹൈക്കോടതി നിര്‍ദ്ദേശിച്ച ദൂരപരിധി അടക്കം പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
Read more
കുന്നംകുളം പൊലീസ് ആണ് ഇതുസംബന്ധിച്ച് ക്ഷേത്ര കമ്മിറ്റിയ്‌ക്കെതിരെ കേസെടുക്കുക. ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമേ ആനയെ എഴുന്നള്ളിക്കാവൂ എന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നുള്ളിപ്പില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച ഹൈക്കോടതി ദേവസ്വം ഓഫീസര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസയച്ചിരുന്നു.