സിപിഎമ്മിന്റെ സംഘടനാ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇത്തരം രീതികള്‍ തികഞ്ഞ നിരുത്തരവാദിത്വ പരമാണ്. കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനദിവസം താന്‍ സംസാരിച്ചെന്നും അതില്‍ പാര്‍ട്ടിഓഫീസുകളെ തെറ്റായി ഉപയോഗിച്ചുവെന്ന് പറഞ്ഞെന്നുമുള്ള വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണ്.
അത് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. തെറ്റായ പ്രവണതകള്‍ തിരുത്തി മുന്നേറുക ലക്ഷ്യമിട്ട് പറഞ്ഞ കാര്യങ്ങള്‍ പാര്‍ടിക്കെതിരെ തന്നെ ഉപയോഗിക്കുകയായിരുന്നു മാധ്യമങ്ങള്‍. തുടര്‍ന്നുള്ള സമ്മേളനങ്ങിലും റിപ്പോര്‍ട്ടിങ് സംബന്ധിച്ച് മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഈ രീതി ശരിയല്ലന്ന് അദേഹം പറഞ്ഞു.
Read more
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്നത് തെറ്റായ പ്രചാരണമാണ്. എല്‍ഡിഎഫും യുഡിഎഫും അവരവരുടെ സീറ്റുകള്‍ നിലനിര്‍ത്തി. മേല്‍കൈയുണ്ടാക്കിയെന്ന് യുഡിഎഫ് അവകാശപ്പെടുന്ന വാര്‍ഡുകളാകട്ടെ അവര്‍ തന്നെ മുമ്പ് വിജയിച്ചവയാണ്. അന്ന് വിജയിച്ച യുഡിഎഫ് പ്രതിനിധികള്‍ പാര്‍ടി മാറിയതിനെ തുടര്‍ന്ന് അയോഗ്യരായി. ഉപതെരഞ്ഞെടുപ്പ് വന്നു. യുഡിഎഫ് തന്നെ വിജയിച്ചു. ഈ വസ്തുതകള്‍ പറയാതെയാണ് പ്രചാരണം നടക്കുന്നതെന്നും അദേഹം പറഞ്ഞു.