ഗവണ്മെന്റ് യുപി സ്കൂളില്‍ മാതൃകാ പ്രീപ്രൈമറി സമര്‍പ്പണ ചടങ്ങില്‍ ഉദ്ഘാടകനായി എത്താമെന്നേറ്റ് മന്ത്രി വി എന്‍ വാസവന് എത്താതിരുന്നതിനെ തുടര്‍ന്ന് കാത്തിരുന്ന് തളര്‍ന്ന് വിദ്യാര്‍ത്ഥികള്‍. പരിപാടിക്ക് എത്തുന്ന മന്ത്രിയെ സ്വീകരിക്കാന്‍ വിവിധ വേഷം ധരിച്ച് സജ്ജമായിരുന്ന വിദ്യാര്‍ത്ഥികളാണ് കാത്തിരുന്ന് തളര്‍ന്നത്.
രാവിലെ 11നായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. നാല് മണിക്കൂറിലധികം നേരമാണ് കുട്ടികള്‍ വേഷം കെട്ടി കാത്തിരുന്നത്. കേരളീയ ശൈലിയില്‍ സാരിയുടുത്തും മൃഗങ്ങളുടെ വേഷം അണിഞ്ഞുമാണ് കുട്ടികള്‍ ഒരുങ്ങിയത്. മന്ത്രി എത്താന്‍ വൈകിയതോടെ ചടങ്ങ് നീണ്ടുപോയി.
അതേസമയം അപ്രതീക്ഷിതമായി കോട്ടയം ജില്ലയില്‍ പരിപാടികള്‍ വന്നതിനാല്‍ കൂത്താട്ടുകുളത്ത് എത്താന്‍ കഴിയില്ലെന്നും മറ്റൊരു ദിവസം എത്താമെന്നും സ്കൂളിലെ സംഘാടകരെ വിളിച്ച് അറിയിച്ചിരുന്നു. അധികൃതര്‍ ഇത് സമ്മതിച്ചതാണെന്നും മന്ത്രി പ്രതികരിച്ചു. ഒടുവില്‍ പരിപാടി ഉച്ചയ്ക്ക് ശേഷം 2.30 ലേക്ക് മാറ്റിയിരുന്നു.
Read more
ഒടുവില്‍ അനൂപ് ജേക്കബ് എംഎല്‍എ ചടങ്ങില്‍ ഉദ്ഘാടകനായി. മന്ത്രി വൈകിയതോടെ കുട്ടികള്‍ക്കു ഭക്ഷണം കൊടുക്കാനുള്ള സൗകര്യം കണക്കിലെടുത്താണു പരിപാടിയുടെ സമയം ഉച്ചയ്ക്കു ശേഷമാക്കിയതെന്ന് ഹെഡ്മാസ്റ്റര് എ.വി.മനോജ് അറിയിച്ചു.