മുസ്ലിം ലീഗിന് ഏതോ കാര്യമായ ജീര്‍ണ്ണത വന്നു പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇയ്യിടെ അതിന്റെ ചില നേതാക്കള്‍ നടത്തിയ ജുഗുപ്സ മാത്രം അര്‍ഹിക്കുന്ന പ്രസംഗങ്ങള്‍ എന്ന് കവി കെ.സച്ചിദാനന്ദൻ.
ഈ ജീര്‍ണ്ണതയുടെ ലക്ഷണങ്ങള്‍ മുന്‍പേ പ്രകടമായിരുന്നുവെങ്കിലും ഇത്രത്തോളം ഭയന്നിരുന്നില്ല. അത് അതിന്റെ തീര്‍ത്തും യാഥാസ്ഥിതികരും സ്ത്രീവിരുദ്ധരും വര്‍ഗ്ഗീയ വാദികളുമായ ചില നേതാക്കളെ ഉടന്‍ കയ്യൊഴി ച്ചില്ലെങ്കില്‍ ഹിന്ദുത്വവാദികള്‍ക്ക് ശക്തി പകരുകയാവും ചെയ്യുക. ആധുനികരായ , സെക്യുലര്‍ ആഭിമുഖ്യമുള്ള, മുസ്ലീങ്ങള്‍ പാര്‍ട്ടി വിട്ടു പോവുകയും ചെയ്യും.
മുസ്ലിം ലീഗിനെ ഇന്നോളം ഒരു ന്യൂനപക്ഷ ലിബറല്‍ പാര്‍ട്ടി ആയിട്ടാണ് കണ്ടിട്ടുള്ളത്. മുസ്ലിം എജൂക്കെഷനല് സൊസൈറ്റി പോലുള്ള സംഘടനകള്‍ ചെയ്ത സേവനത്തെ താൻ വളരെ ആദരിക്കുന്നു എന്നും കവി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
മുസ്ലിം ലീഗിനെ ഇന്നോളം ഞാന്‍ ഒരു ന്യൂനപക്ഷ ലിബറല്‍ പാര്‍ട്ടി ആയിട്ടാണ് കണ്ടിട്ടുള്ളത്. മുസ്ലിം എജൂക്കെഷനല് സൊസൈറ്റി പോലുള്ള സംഘടനകള്‍ ചെയ്ത സേവനത്തെയും ഞാന്‍ വളരെ ആദരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ആ കക്ഷിക്ക് ഏതോ കാര്യമായ ജീര്‍ണ്ണത വന്നു പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇയ്യിടെ അതിന്റെ ചില നേതാക്കള്‍ നടത്തിയ ജുഗുപ്സ മാത്രം അര്‍ഹിക്കുന്ന പ്രസംഗങ്ങള്‍. ഈ ജീര്‍ണ്ണതയുടെ ലക്ഷണങ്ങള്‍ മുന്‍പേ പ്രകടമായിരുന്നുവെങ്കിലും ഇത്രത്തോളം ഭയന്നിരുന്നില്ല. അത് അതിന്റെ തീര്‍ത്തും യാഥാസ്ഥിതികരും സ്ത്രീവിരുദ്ധരും വര്‍ഗ്ഗീയ വാദികളുമായ ചില നേതാക്കളെ ഉടന്‍ കയ്യൊഴിച്ചില്ലെങ്കില് ഹിന്ദുത്വവാദികള്‍ക്ക് ശക്തി പകരുകയാവും ചെയ്യുക. ആധുനികരായ , സെക്യുലര്‍ ആഭിമുഖ്യമുള്ള, മുസ്ലീങ്ങള്‍ പാര്‍ട്ടി വിട്ടു പോവുകയും ചെയ്യും.