കലോത്സവം, വിധികര്‍ത്താവായി ഓട്ടോഡ്രൈവര്‍: പിന്നില്‍ സംഘാടകരെന്ന് മൊഴി

വിധികര്‍ത്താവായി ഓട്ടോ ഡ്രൈവര്‍ മലപ്പുറം കലോത്സവത്തിനു എത്തിയതിനു പിന്നില്‍ സംഘാടകരാണെന്നു വെളിപ്പെടുത്തല്‍. നൃത്താധ്യാപകനായ കണ്ണനാണ് ഇക്കാര്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. താന്‍ നിര്‍ദേശിച്ചതു കൊണ്ടല്ല ഓട്ടോ ഡ്രൈവര്‍ കലോത്സവത്തില്‍ വിധികര്‍ത്താവായി എത്തിയത്. ഇതിനു പിന്നില്‍ സംഘടാകാരണെന്നും കണ്ണന്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി.

സംഭവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നൃത്താധ്യാപകനായ കണ്ണന്‍, ഓട്ടോ ഡ്രൈവര്‍ എന്നിവരെയും ചോദ്യം ചെയ്തിരുന്നു. താന്‍ മലപ്പുറം കലത്സോവത്തില്‍ കുച്ചിപ്പുഡി മത്സരത്തില്‍ വിധി കര്‍ത്താവായിരുന്നു. പലരും തന്നെ സമീപിച്ചിരുന്നു. അവര്‍ പറയുന്ന കുട്ടികളെ വിജയിപ്പിക്കാനായി തനിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നു.

Read more

ഇതു താന്‍ പുറത്തു പറഞ്ഞു. ഇതോടെ തന്നെ കലത്സോവത്തിന്റെ സംഘാടകര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രതികാരം ചെയ്യുകയായിരുന്നു. കലത്സോവത്തെ സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ക്രൈംബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട പലരെയും ചോദ്യം ചെയ്തു വരികയാണ്.