കോവിഡ് വ്യാപന പഞ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കും. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ദുരന്തനിവാരണ നിയമപ്രകാരമാണ് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരിക്കുന്നത്.
തൊഴിലിടങ്ങളിലും, പൊതുസ്ഥലങ്ങളിലും, യാത്ര ചെയ്യുമ്പോഴും മാസ്‌ക് നിര്‍ബന്ധമാണ്. സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷമാണ് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുന്നത്.
കോവിഡ് കേസുകള്‍ ഉയരുന്നത് കണക്കിലെടുത്ത് ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാണ, കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമാക്കി നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.
Read more
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ കോവിഡ് അവലോക യോഗം ഇന്ന് ചേര്‍ന്നു. നാലാം തരംഗ ഭീഷണി രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് വീണ്ടും യോഗം വിളിച്ച് ചേര്‍ത്തത്. കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.