തദ്ദേശ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് യു.ഡി.എഫ് നേരിടുന്നത് എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. യു.ഡി.എഫിന് അനുകൂലമായ തരംഗമാണ് എവിടെയും. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവസരം കൂടിയാണിത്. അധികാര വികേന്ദ്രീകരണത്തിന് തുരങ്കം വെച്ച എൽ.ഡി.എഫിനെതിരെ വികസനത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന യു.ഡി.എഫിനെ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും കെ.പി.എ മജീദ് പറഞ്ഞു.
Read more
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ റിബലായി മത്സരിക്കുന്ന മുസ്‌ലിം ലീഗ് അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കും. യു.ഡി.എഫ് നിശ്ചയിച്ച സ്ഥാനാർത്ഥികൾക്കെതിരെ പാർട്ടി അംഗങ്ങളോ അനുഭാവികളോ റിബലായി നിൽക്കാൻ പാടുള്ളതല്ല. അങ്ങനെ മത്സരിച്ചവരെ കീഴ്ഘടകങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കും. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചു വരാമെന്ന് ആരും കരുതേണ്ടതില്ല എന്നും കെ.പി.എ മജീദ് പറഞ്ഞു.