കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ കക്ഷികൾക്ക് ലഭിക്കാൻ സാദ്ധ്യതയുള്ള സീറ്റുകളുടെ എണ്ണം പ്രവചിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ. തന്റെ പ്രവചനത്തിന് വെറും നാല് ദിവസത്തെ ആയുസ്സ് മാത്രമേ ഉള്ളൂ എന്നും എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. എൽ.ഡി.എഫിന് 80 സീറ്റ്, യു.ഡി.എഫിന് 59 സീറ്റ് ട്വന്റി20 ക്ക് ഒരു സീറ്റുമാണ് എൻ.എസ് മാധവൻ പ്രവചിക്കുന്നത്.
These are my seat projections for Kerala assembly elections. These have a shelf-life of roughly four days:)
LDF: 8️⃣0️⃣
UDF:5️⃣9️⃣
T20: 0️⃣1️⃣— N.S. Madhavan (@NSMlive) April 28, 2021
സംസ്ഥാനത്തെ ജില്ലകളിൽ വിവിധ കക്ഷികൾക്ക് ഈ തിരഞ്ഞെടുപ്പിൽ ലഭിച്ചേക്കുമെന്ന് കരുതുന്ന സീറ്റുകളുടെ മറ്റൊരു പ്രവചന പട്ടികയും എൻ.എസ് മാധവൻ രണ്ടാമതൊരു ട്വീറ്റിൽ ചേർത്തിട്ടുണ്ട്. ഇതിലെ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പതിനാല് സീറ്റില്‍ ഒമ്പത് സീറ്റുകള്‍ എല്‍.ഡി.എഫ് നേടും. തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലൊക്കെ മികച്ച വിജയം എൽ.ഡി.എഫിനുണ്ടാകും. അതേസമയം മലപ്പുറം, എറണാകുളംഎന്നീ ജില്ലകളിൽ മാത്രമാണ് യുഡിഎഫിന് മുന്നേറ്റം. എൻ.എസ് മാധവൻ ബി.ജെ.പിക്ക് സീറ്റൊന്നും പ്രവചിക്കുന്നില്ല. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.
More details 🏃♀️ 🏃♂️ pic.twitter.com/32joP1f9up
— N.S. Madhavan (@NSMlive) April 28, 2021
Read more