കളക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയെടുത്തു; കണ്ണൂർ സ്വദേശിനി പിടിയില്‍

കോഴിക്കോട് കളക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കളക്ടറേറ്റില്‍ ജോലി വാഗ്ദാനം നല്‍കി രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കണ്ണൂര്‍ സ്വദേശിനി പിടിയിലായി. ഇന്ന് രാവിലെയാണ് സംഭവം.

ബാലുശ്ശേരി സ്വദേശിയായ അമ്മയും മകനുമാണ് തട്ടിപ്പിന് ഇരയായത്. രണ്ട്‌ ലക്ഷം രൂപ ഇവരില്‍ നിന്ന് വാങ്ങി. ജോലിക്കായി സര്‍ട്ടിഫിക്കറ്റ് ശരിയാക്കി തരാമെന്ന് പറഞ്ഞ് അമ്മയെയും മകനെയും കളക്ടറേറ്റില്‍ എത്തിച്ചാണ് തട്ടിപ്പ് നടത്തിയത്.

Read more

എന്നാല്‍ സംശയം തോന്നിയ ജീവനക്കാര്‍ വിവരം എ.ഡി.എമ്മിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്ത് വന്നത്. നടക്കാവ് പൊലീസാണ് പ്രതിയെ പിടികൂടിയത്.