മരാമണ്‍ കണ്‍വെന്‍ഷനില്‍ വന്ന രണ്ടുപേര്‍ ഒഴുക്കില്‍ പെട്ടു മരിച്ചു, ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

മാരാണ്‍ കണ്‍വന്‍ഷന് വന്ന രണ്ടുപേര്‍ ഒഴുക്കില്‍പെട്ടു മരിച്ചു, ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. കോഴഞ്ചേരി മാരാമണ്‍ ഭാഗത്തുവച്ചാണ് ഒഴുക്കില്‍ പെട്ടത്. മാവേലിക്കര ചെട്ടിക്കുളങ്ങരയില്‍ നിന്നും മാരാമണ്‍ കണ്‍വെന്‍ഷന് വേണ്ടി എത്തിച്ചേര്‍ന്ന സംഘത്തിലെ മൂന്ന് പേരാണ് അപകടത്തില്‍പെട്ടത്. ആല്‍ബിന്‍, മെറിന്‍, മെഫിന്‍ എന്നിവരാണ് ഒഴുക്കില്‍ പെട്ടത്. ഇതില്‍ സഹോദരങ്ങളാണ് മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

ഉച്ചക്ക് മൂന്നരയോടെ കുളിക്കാനിറങ്ങിയ മൂന്ന് പേരും ഒഴുക്കില്‍പെടുകയായിരുന്നു. ഏറെ വൈകിയാണ് ഇവര്‍ ഒഴുക്കില്‍പെട്ട വിവരം സമീപവാസികളടക്കം അറിഞ്ഞത്. അതു കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്താനും വൈകി.

Read more

ഫയര്‍ഫോഴ്‌സ് എത്തി നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരേയും കരയിലെത്തിച്ചത്. ഇരുവരേയും കോഴഞ്ചേരിജില്ലാ ആശുപത്രില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. രാത്രിയായത് കൊണ്ട് അല്‍ബിക്ക് വേണ്ടിയുള്ള തിരിച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.