സ്ഥാനങ്ങള്‍ വരുന്നതും പോകുന്നതും ഒരു പ്രക്രിയ മാത്രം; കേരളത്തിന്റെ വികസനത്തിനായി നില്‍ക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

രാജ്യത്തിന്റെ വികസനത്തിനൊപ്പം കേരളത്തിന്റെ വികസനത്തിന് ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. സ്ഥാനങ്ങള്‍ വരുന്നതും പോകുന്നതും ഒരു പ്രക്രിയ മാത്രമായേ കാണുന്നുള്ളൂ. എല്ലാ സമുദായത്തിന്റെയും ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുക. അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്ക് വേണ്ടി നിലകൊള്ളും. ഏത് വകുപ്പ് കിട്ടിയാലും കുഴപ്പമില്ലെന്ന് ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.

അതേസമയം, കേന്ദ്രമന്ത്രിയെന്ന നിലയില്‍ കേരളത്തിനായി ആദ്യം ചെയ്യാന്‍ പോകുന്നത് എയിംസ് കൊണ്ടുവരാനുള്ള ശ്രമമാണെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ഇതിനായി ബന്ധപ്പെട്ടവരുമായി ആദ്യ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം മോദി മന്ത്രി സഭയില്‍ കേരളത്തില്‍ നിന്നുള്ള സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു.

തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലേക്ക് എത്തിയ സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോര്‍ജ് കുര്യനും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.