വി. വസീഫ് ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ്; സെക്രട്ടറിയായി വി.കെ സനോജ് തുടരും

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. വി വസീഫ് സംസ്ഥാന പ്രസിഡന്റാകും. വി കെ സനോജ് സെക്രട്ടറിയായി തുടരും. എസ് ആര്‍ അരുണ്‍ ബാബുവാണ് ട്രഷറര്‍. 25 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും, 90 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. പത്തനംതിട്ടയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ വി.വസീഫ് എസ് സതീഷിന് പിന്‍ഗാമിയായാണ് പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്. കര്‍ശനമായ പ്രായ നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നെങ്കിലും സനോജിന് സെക്രട്ടറിയായി തുടരാന്‍ പ്രായത്തില്‍ ഇളവ് നല്‍കുകയായിരുന്നു. 37 വയസാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. 39ആണ് സനോജിന്റെ വയസ്.

Read more

കോട്ടയത്ത് നിന്നുള്ള ലയ മരിയ ജോണ്‍സണ്‍ സംസ്ഥാന കമ്മിറ്റിയില്‍ അംഗമായി. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കമ്മിറ്റിയില്‍ ഇടം നേടി. ആര്‍ രാഹുല്‍ , അര്‍ ശ്യാമ , ഡോ. ഷിജുഖാന്‍ , രമേശ് കൃഷ്ണന്‍ , എം. ഷാജര്‍ , എം വിജിന്‍ എംഎല്‍എ , ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവര്‍ ഉപഭാരവാഹികളാകും. എസ് സതീഷ് , എസ് കെ സജീഷ് , കെ യു ജനീഷ് കുമാര്‍ എംഎല്‍എ, ചിന്ത ജെറോം എന്നിവര്‍ കമ്മിറ്റിയില്‍ നിന്നൊഴിഞ്ഞു.