ഇടത് മുന്നേറ്റം അപ്രതീക്ഷിതമല്ലെന്ന് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാര്‍. മുന്‍കൂര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചത് എല്‍.ഡി.എഫിന് ഗുണം ചെയ്തുവെന്നും മോഹന്‍ കുമാര്‍ വ്യക്തമാക്കി. കെ മുരളീധരന് വന്‍ വിജയം നേടിയ വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് തുടക്കം മുതല്‍ മുന്നിലാണ്. കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ പോലും മുന്നേറ്റം നടത്തിയ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ 9635 വോട്ടുകള്‍ക്ക് മുന്നിലാണ്.
Read more
“പ്രശാന്തിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി. എന്‍ എസ് എസിന്റെ പിന്തുണ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു” എന്നും മോഹന്‍ കുമാര്‍ വ്യക്തമാക്കി.