വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാന് വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ഉവൈസ് ഖാനെതിരെ കെപിസിസിക്ക് പരാതി. കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് കൂടിയായ അഡ്വ. ഉവൈസ് ഖാനാണ് പ്രതിയ്ക്കായി ഹാജരായത്. ജില്ലാ വൈസ് പ്രസിഡന്റ് സൈതലി കയ്പ്പാടിയാണ് പരാതി നൽകിയത്. പാർട്ടിക്ക് തീരാകളങ്കം ഉണ്ടാക്കിയെന്നാണ് പരാതി.
Read more
പ്രതിക്ക് വേണ്ടി ഉവൈസ് ഖാൻ ഹാജരാകാതിരിക്കാനുള്ള നിർദേശം നൽകണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച പരാതിയിൽ ആവശ്യപ്പെടുന്നു. വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. അതേസമയം അഫാന്റെ കസ്റ്റഡി കാലാവധി മൂന്ന് ദിവസമാണ്. കസ്റ്റഡിയിൽ ചോദ്യം ചെയ്തതിനെ തുടർന്ന് കൊലപാതക കാരണം അഫാൻ പൊലീസിനോട് പറഞ്ഞിരുന്നു. കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും, ധനകാര്യ സ്ഥാപനത്തിലും പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും.