അന്തരിച്ച കെ.എം മാണിയുടെ പൂർണകായ പ്രതിമ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനാച്ഛാദനം ചെയ്യാനിരിക്കെ പരിഹാസവുമായി കോൺഗ്രസ് എംഎൽഎ വി.ടി ബൽറാം. “പൂർണകായ പ്രതിമ സ്റ്റേജിൽ നിന്ന് തള്ളിത്താഴെയിട്ട് ബഹു. സ്പീക്കർ ഉദ്ഘാടനം നിർവ്വഹിക്കും,” എന്ന് വി.ടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.
യു.ഡി.എഫ് ഭരണകാലത്ത് ബാർ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെ.എം മാണി ബജറ്റ് അവതരിപ്പിച്ചപ്പോൾ നിയമസഭയിൽ എൽഡിഎഫ് നേതാക്കൾ നടത്തിയ അക്രമത്തിൽ ശ്രീരാമകൃഷ്ണൻ സ്പീക്കറിന്റെ ഇരിപ്പിടം തള്ളിത്താഴെയിടാൻ ഒരുങ്ങുന്നതിന്റെ ചിത്രവും പങ്കിട്ടാണ് ബൽറാമിന്റെ പോസ്റ്റ്.
Read more
പാലാ കൊട്ടാരമറ്റത്ത് ബസ് ടെർമിനലിന്റെ വിശാലമായ കവാടത്തിന് ഓരം ചേർന്നാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് മാണിയുടെ പ്രതിമ സ്ഥാപിക്കപ്പെടുന്നത്. കേരള യൂത്ത്ഫ്രണ്ടിന്റെയും, കെ.എം.മാണി ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലാണ് എട്ടരയടിയോളം ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത്. സിമന്റും മാർബിൾ മിശ്രിതവും ചേർത്താണ് പ്രതിമ നിർമ്മിച്ചിട്ടുള്ളത്. യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിൽ ചേർന്ന കേരള കോൺഗ്രസ് ചെയർമാൻ ജോസ്.കെ മാണിയും ചടങ്ങിൽ സന്നിഹിതനായിരിക്കും.