'മുനമ്പത്തെ പ്രശ്നം കേരളത്തിൽ പരിഹരിക്കേണ്ടത്, വഖഫ് ബിൽ പരിഹാരമല്ല'; സംഘപരിവാർ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ

മുനമ്പത്തെ പ്രശ്നത്തിന് വഖഫ് ബിൽ പരിഹാരമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുനമ്പം പ്രശ്നം കേരളത്തിൽ പരിഹരിക്കേണ്ട പ്രശ്നമാണെന്നും സംഘപരിവാർ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു. മുനമ്പവും വഖഫ് ബില്ലും തമ്മിൽ കൂട്ടിക്കുഴക്കേണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

വഖഫ് ബിൽ പാസായാലും മുനമ്പം പ്രശ്നം അവസാനിക്കില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. മുൻകാല പ്രാബല്യം ഇല്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. സംഘപരിവാർ ന്യൂനപക്ഷങ്ങളെ തമ്മിൽ അടിപ്പിക്കാൻ ശ്രമിക്കുന്നു. പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

മുനമ്പം പ്രശ്നത്തെയും വഖഫ് ബില്ലിനെയും കൂട്ടിക്കെട്ടാൻ പലരും ശ്രമിക്കുന്നുണ്ട്. വഖഫ് ബില്ല് എങ്ങനെയാണ് മുനമ്പം ജനതയെ സഹായിക്കുക എന്ന് വ്യക്തമാക്കണം. ബില്ല് പാസായി എന്നു കരുതി മുനമ്പം വിഷയം പരിഹരിക്കാൻ കഴിയില്ല. ഇതിന് മുൻകാല പ്രാബല്യമില്ലെന്ന് കേന്ദ്രമന്ത്രി തന്നെ പറഞ്ഞുകഴിഞ്ഞു. സംസ്ഥാന സർക്കാരിനാണ് മുനമ്പം പ്രശ്നം പരിഹരിക്കാനാവുക. മുനമ്പത്തേത് രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാക്കാൻ ഉള്ള ശ്രമങ്ങൾക്ക് സർക്കാർ കുട പിടിക്കാൻ പാടില്ലെന്നും വി ഡി സതീശൻ പറ‌ഞ്ഞു.

Read more