വാട്ടർ മെട്രോ ഇന്ന് മുതല്‍ ഫോർട്ട് കൊച്ചിയിലേക്ക്; ടിക്കറ്റ് നിരക്ക് 40 രൂപ

കൊച്ചി വാട്ടർ മെട്രോ ഇന്ന് മുതല്‍ ഫോർട്ട് കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങും. പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഏറെ സൗകര്യപ്രദമാകുന്ന രീതിയിലാണ് പുതിയ സർവീസ്. ടെർമിനലും ടിക്കറ്റിങ്ങ് സംവിധാനങ്ങളും ട്രയൽ റണ്ണും പൂർത്തിയായ സാഹചര്യത്തിലാണ് ‌‌ഇന്ന് മുതൽ സർവ്വീസുകൾ തുടങ്ങുന്നത്.

Read more

അവധിക്കാല വിനോദസ‍ഞ്ചാരത്തിനും പുതിയ വാട്ടർ മെട്രോ സർവ്വീസുകൾ സഹായകരമാവും. ഹൈക്കോർട്ട് ജംഗ്ഷൻ മുതൽ ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ ഹൈക്കോർട്ട് ജംഗ്ഷൻ – ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുവാനാണ് നിലവിലെ തീരുമാനം. അവധിക്കാലമാഘോഷിക്കാനൊത്തുന്ന വിനോദസഞ്ചാരികൾക്ക് ഫോർട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ എത്തിച്ചേരാൻ വാട്ടർ മെട്രോ സർവ്വീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷ. കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കുമ്പാഴാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 25ന് നാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുന്നത്.