വികെ ശ്രീരാമന്റെ കുഴിമന്തി പരാമര്‍ശത്തോട് പ്രതികരിച്ച് അധ്യാപകനും എഴുത്തുകാരനുമായി ഡോ പികെ പോക്കര്‍. മോഹന്‍ ഭാഗവത് അല്ല തന്നെ അസ്വസ്ഥതപ്പെടുത്തുന്നത മതേതര ജനാധിപത്യവാദികളുടെ ജനാധിപത്യ വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ു. താന്‍ ഏകാധിപതിയായാല്‍ കുഴിമന്തിയെന്ന വാക്ക് എഴുതുന്നതും പറയുന്നതും നിരോധിക്കുമെന്ന നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്റെ പരാമര്‍ശത്തോടാണ് പി.കെ പോക്കറുടെ പ്രതികരണം.
ഫെയ്‌സ്ബുക്ക് കുറിപ്പ്
മോഹന്‍ ഭാഗവത് അല്ല എന്നെ അസ്വസ്ഥപ്പെടുത്തുന്നത്.
മതേതര ജനാധിപത്യവാദികളും പര സൗഹൃദം പങ്കിടുന്നവരും പ്രകടിപ്പിക്കുന്ന ആശയ ദാരിദ്ര്യവും അവരുടെ അകത്തളങ്ങളില്‍ കെട്ടിക്കിടക്കുന്ന സര്‍വാധിപത്യ പ്രവണതയും ജനാധിപത്യ വിരുദ്ധതയുമാണ് കേരളത്തില്‍ ഭയപ്പെടേണ്ടത്. കാരണം മോഹന്‍ ഭാഗത്തു ആരാണെന്നു എല്ലാവര്ക്കും അറിയാം. എന്നാല്‍ അങ്ങനെയല്ലെന്ന് കരുതുന്നവര്‍ അവര്‍ക്കു അധികാരം കിട്ടിയാല്‍ ആദ്യം ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത് ബഹുസ്വര ജീവിത നിഷേധമാണ്. ഇഷ്ടമില്ലാത്തത് നിരോധിക്കുക എന്നതാണ്. ഇന്ന് ഇന്ത്യയില്‍ നവ ഫാഷിസം ചെയ്തു തുടങ്ങിയതും മുഖ്യ അജണ്ടയായി പ്രഖ്യാപിച്ചതും ഇതേ അജണ്ടയാണ്.
Read more
നല്ല മതേതര ജനാധിപത്യ വാദികള്‍ ആയി പൊതു സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ ഇത്തരം മുന്‍ഗണനകള്‍ പ്രകടിപ്പിച്ചു ജനപ്രിയരാകുമ്പോള്‍, അതിനേക്കാളുപരി അവര്‍ക്കു ഹിറ്റ്‌ലറുടെ ജര്‍മനി അറിയുന്നവര്‍ കൂടിയാകുമ്പോള്‍ അത് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. വി കെ ശ്രീരാമന്‍ എന്ത് തിന്നും, തിന്നില്ല എന്നത് തികച്ചും വ്യക്തിപരമായ ഇഷ്ടമോ അനിഷ്ടമോ മാത്രമാണ്. എന്നാല്‍ അദ്ദേഹം എഴുതിയത് ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. നാളെ അത് ഫാഷിസ്റ്റുകള്‍ക്കു സാധൂകരിക്കാനുള്ള പിന്തുണയും യുക്തിയുമായി ഉപയോഗിക്കാം. ഇഷ്ടമില്ലാത്തവ ,വാക്കുകളായാലും വസ്തുക്കളായാലും വെറുക്കാതിരിക്കാനും ഒപ്പം നിലനിര്‍ത്താനുമുള്ള പരിശീലനമാണ് ജനാധിപത്യം ആവശ്യപ്പെടുന്നത്. അതില്ലാത്ത സമൂഹത്തെ എളുപ്പം ഫാഷിസ്റ്റുകള്‍ കീഴടക്കും. നടക്കില്ലെന്നു കരുതിയ ഭാവനയില്‍ മാത്രം ഉയര്‍ന്നുവന്ന ബ്രാഹ്‌മണ്യം ഇന്ന് ഇന്ത്യയില്‍ ഏതാണ്ട് അവരുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവരികയാണല്ലോ.