എന്റെ രാജ്യത്തിന് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.. ?: മാത്യൂ കുഴൽനാടൻ

ബാബറി മസ്ജിദ് പൊളിച്ച കേസിലെ വിധിയുടെ പ്രാഥമിക വിവരങ്ങൾ അറിയുമ്പോൾ ഒരു പൗരൻ എന്ന നിലയിലും ഒരു അഭിഭാഷകൻ എന്ന നിലയിലും തലകുനിക്കുന്നു എന്ന്  കോൺഗ്രസ്​ നേതാവ് മാത്യൂ കുഴൽനാടൻ. രാജ്യത്തെ മുസ്ലിം സഹോദരങ്ങളോട് മാപ്പ് ചോദിക്കുന്നു എന്നും ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാൻ ഉള്ള പോരാട്ടം തുടരുമെന്നും മാത്യൂ കുഴൽനാടൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും ഇന്ന് സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടത്. പ്രത്യേക ജഡ്ജി എസ് കെ യാദവാണ് വിധി പറഞ്ഞത്. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷൻ ഹാജാരാക്കിയ ഫോട്ടോകൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എന്റെ രാജ്യത്തിന് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.. ?

ബാബറി മസ്ജിദ് തകർത്തതിന്  ഈ രാജ്യം തന്നെ സാക്ഷിയാണ്..

വിധിയുടെ പ്രാഥമിക വിവരങ്ങൾ അറിയുമ്പോൾ ഒരു പൗരൻ എന്ന നിലയിലും ഒരു അഭിഭാഷകൻ എന്ന നിലയിലും തലകുനിക്കുന്നു.

രാജ്യത്തെ മുസ്ലിം സഹോദരങ്ങളോട് മാപ്പ് ചോദിക്കുന്നു..

മുറിവിൽ കൂടുതൽ വേദന പകരാൻ ആഗ്രഹിക്കാത്തതുകൊണ്ട് കൂടുതൽ പറയുന്നില്ല..

“ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാൻ ഉള്ള പോരാട്ടം തുടരും..

https://www.facebook.com/mathewkuzhalnadanofficial/posts/3314494492000794