കേരളം ലഹരി മാഫിയയുടെ കീഴിൽ അമരുമ്പോഴാണ് ഇനിയും ഇവിടെ ബ്രുവറിയൊക്കെ അനുവദിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ബാറുകളുടെ എണ്ണം വർധിച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് വർധിച്ചുവരുന്ന അതിക്രമങ്ങളിൽ സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കൂട്ടു കൊലപാതകങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നമുക്കൊന്നും സങ്കൽപ്പിക്കാൻ കഴിയാത്ത നിലയിൽ കേരളത്തിലെ കലാലയങ്ങളിലും വിദ്യാലയങ്ങളിലും ലഹരിയുടെ വ്യാപനം ശക്തമായി വന്നതിന്റെ പശ്ചാത്തലത്തിൽ അക്രമങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാ സമയവും വിമുക്തിയെപ്പറ്റി പറയുന്ന മുഖ്യമന്ത്രി ആ പദ്ധതി കേരളത്തിൽ പരാജയപ്പെട്ടെന്ന് പറയേണ്ട അവസ്ഥയായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജില്ലകളിൽ വിമുക്തിക്ക് കോർഡിനേറ്റർമാരില്ല, അവർക്ക് വാഹനമില്ല, ഉദ്യോഗസ്ഥർമാരില്ല, അവിടെ ജോലി ചെയ്യാൻ പോലും ഡോക്ടർമാർ തയാറാകുന്നില്ലെന്നും കാരണം അവർക്ക് പഴയ ശമ്പളമാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ബാറുകളുടെ എണ്ണം വർധിച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
2016 ൽ യുഡിഎഫ് അധികാരം വിടുമ്പോൾ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എണ്ണം 8 ആയിരുന്നു. എന്നാൽ ഒന്നാം പിണറയി സർക്കാർ അധികാരത്തിൽ കയറിയപ്പോൾ അത് 705 ആയി. രണ്ടാം പിണറായി സർക്കാർ വന്നപപ്പോൾ അത് 836 ആയെന്നും ചെന്നിത്തല പറഞ്ഞു. 125 എണ്ണം കൂടി രണ്ടാം പിണറയി സർക്കാർ വന്നപ്പോൾ കൂടി. അതേസമയം പുതിയൊരു മദ്യനയം വരുന്നതിനെയും ചെന്നിത്തല കുറ്റപ്പെടുത്തി.
ഐടി പാർക്കുകളിൽ മദ്ധ്യം വിളമ്പാം എന്ന് പറയുന്നു. ഡ്രൈ ഡേ വേണ്ട, ടുറിസ്റ് സെന്ററുകളിൽ യഥേഷ്ടം മദ്യം നൽകാം, കള്ള് ഷാപ്പുകളുടെ ദൂര പരിധി 400 ൽ നിന്നും 250 ആക്കി കുറക്കാം. ഇത് ആർക്ക് വേണ്ടിയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ലഹരിയെ തടയുമെന്ന് പറയുന്ന നമ്മൾ ഇത് അനുവദിച്ച് കൊടുത്താൽ വരുന്ന തലമുറ നമ്മളോട് ചോദിക്കില്ല എന്നും ചെന്നിത്തല ചോദിച്ചു. കേരളം ലഹരി മാഫിയയുടെ കീഴിൽ അമർന്ന് കഴിയുമ്പോഴാണ് ഇവിടെ ഇനിയും ബ്രുവറിയൊക്കെ അനുവദിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഇങ്ങനെ മദ്യത്തിന്റെ അളവ് കൂട്ടാൻ ശ്രമിക്കുന്നത് ആർക്ക് വേണ്ടിയാണെന്നും ചെന്നിത്തല ചോദിച്ചു. ലഹരിയിൽ നിന്നും കേരളത്തെ മോചിപ്പിക്കാൻ വേണ്ടി നടത്തുന്ന നമ്മുടെ കൂട്ടായ പരിശ്രമങ്ങളെ തകർക്കുന്ന പ്രവർത്തനങ്ങളല്ലേ ബ്രൂവറിയും, വൈനറിയും, ബോട്ടിലിംഗ് പ്ലാന്റുകളും, ഡിസ്റ്റലറിയുമെല്ലാമെന്ന് ചെന്നിത്തല ചോദിച്ചു. സമൂഹത്തിൽ കൂട്ടക്കൊലപാതകങ്ങൾ വർധിക്കുന്നതിന് കാരണം ആർക്കാണെന്നും ചെന്നിത്തല ചോദിച്ചു.