ബലപ്രയോഗത്തില്‍ കൈക്ക് പരിക്ക് പറ്റി, ചോദിച്ചത് സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ആരെന്ന്; വിജിലന്‍സ് വാദം തള്ളി സരിത്ത്

തന്നെ വിജിലന്‍സ് ബലപ്രയോഗത്തിലൂടെ പിടിച്ചുകൊണ്ടു പോയതെന്ന് സരിത്ത്. മൂന്നുപേരെത്തി ഫ്‌ലാറ്റിന്റെ വാതില്‍ തുറന്നയുടന്‍ ബലമായി വലിച്ചുകൊണ്ടുപോയെന്ന് സരിത്ത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല. സ്വപ്‌നയുടെ വെളിപ്പെടുത്തലിനെക്കുറിച്ചാണ് ചോദിച്ചതെന്നും സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സരിത്തിന്റെ വാക്കുകള്‍
ഫോണ്‍ എടുക്കാനോ ചെരിപ്പിടാനോ എന്നെ അനുവദിച്ചില്ല. വലിച്ചാണ് കൊണ്ടുപോയത്. ബലപ്രയോഗത്തില്‍ കയ്ക്ക് പരിക്ക് പറ്റി. കൊണ്ടുപോകുമ്പോള്‍ നോട്ടീസ് നല്‍കിയിരുന്നില്ല. വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് നോട്ടീസ് നല്‍കിയത് 16 ന് ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമായിരുന്നില്ല ചോദിച്ചത്. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ആരു പറഞ്ഞിട്ടായിരുന്നു എന്നാണ് അവര്‍ക്ക് അറിയേണ്ടത്.

Read more

സരിത്തിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോയെന്ന് സ്വപ്ന സുരേഷാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.