മ്യാന്‍മാറില്‍ സായുധസംഘം തടവിലാക്കിയ 16 പേരെ രക്ഷിച്ച് തിരികെ എത്തിച്ചു

മ്യാന്‍മറില്‍ സായുധ സംഘത്തിന്റെ തടവില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ 16 പേരെ രക്ഷിച്ച് തിരികെയെത്തിച്ചു. തടവിലാക്കിവച്ചിരിക്കുന്നവരെ അതിക്രൂരമായ പീഡനത്തിനാണ് അക്രമിസംഘം ഇരയാക്കുന്നതെന്ന് തിരികെയെത്തിയവര്‍ പറഞ്ഞു.

മ്യാന്‍മറില്‍ നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച 13 തമിഴ്‌നാട് സ്വദേശികളെ ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് മൂന്നുപേര്‍.

16 മണിക്കൂര്‍ വരെ വിശ്രമമില്ലാതെ പണിയെടുപ്പിച്ചു. എതിര്‍ത്തവരെ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയരാക്കി. ഭക്ഷണം നിഷേധിച്ചെന്നും രക്ഷപെട്ട് എത്തിയവര്‍ പറഞ്ഞു. മലയാളികളടക്കം മുന്നൂറോളം പേരാണ് മ്യാന്‍മറില്‍ തടവില്‍ കഴിയുന്നത്.

Read more

മ്യാന്‍മറില്‍ കസ്റ്റഡിയിലായവരുടെ മോചനത്തിന് നിയമനടപടി തുടങ്ങിയെന്നും വിദേശകാര്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി