യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ബിജെപിയുടെ ‘ഇരട്ട എഞ്ചിന്‍’ (മോദി, അമിത് ഷാ) പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. ഗോവയിലെ ‘ബഹുജന്‍ സംവാദ്’ പരിപാടിയില്‍ സംവദിക്കുകയായിരുന്നു കനയ്യ കുമാര്‍.
‘ബിജെപിയുടെ ഇരട്ട എഞ്ചിന്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍, ബിഹാറിലെ യുവാക്കള്‍ ജോലി തേടി ഗോവയില്‍ പ്രവേശിക്കില്ലായിരുന്നു. ബിഹാറിലും കേന്ദ്രത്തിലും ബിജെപി ഭരിക്കുന്നു, എന്തുകൊണ്ടാണ് ഈ രണ്ട് എഞ്ചിനുകളും പരാജയപ്പെട്ടത്?’, കനയ്യ ചോദിച്ചു.
Read more
ഗോവയില്‍ ഖനനം പുനരാരംഭിക്കുന്നതിലും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിലും സര്‍ക്കാര്‍ പരാജയം ആണ്. പത്തുവര്‍ഷത്തെ അധികാരത്തിന്റെയും വികസനത്തിന്റെയും കെട്ടുകാഴ്ചകള്‍ ആണ് നികുതി ദായകരുടെ ചെലവില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും കനയ്യ പറഞ്ഞു. കോണ്‍ഗ്രസാണ് ഏക സാദ്ധ്യതയെന്നും കൂട്ടിച്ചേര്‍ത്തു. ഗോവയിലെ തിരഞ്ഞെടുപ്പ് തിയതി കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്.