ഒഡീഷ സര്‍ക്കാര്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളില്‍ 50 ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തു. പഞ്ചായത്തീരാജ് വകുപ്പ് ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് 30 ല്‍ 15 ജില്ലാ പഞ്ചായത്തിലെയും ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ വനിതകള്‍ക്കാണ്.
പത്തോളം തസ്തികകള്‍ സംവരണമില്ലാതെ തുടരും. രണ്ട് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ എസ്സി വിഭാഗക്കാര്‍ക്കും മൂന്നെണ്ണം എസ്ടി വിഭാഗക്കാര്‍ക്കും സംവരണം ചെയ്യും. 15 സീറ്റുകളില്‍ മൂന്നെണ്ണം എസ്സി വിഭാഗത്തിനും നാലെണ്ണം എസ്.ടി വിഭാഗത്തിനും ആയിരിക്കും.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായ് മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ പ്രധാന ചുവടുവെപ്പാണിത്. തീയതികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല. പകര്‍ച്ചവ്യാധി സംബന്ധിച്ച നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞായറാഴ്ച ചര്‍ച്ച ചെയ്യും. ഉദ്യോഗസ്ഥരുടെ അവലോകനം അടിസ്ഥാനമാക്കി തീരുമാനം ഉണ്ടാകും.
Read more
ലോകസഭയിലും രാജ്യസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തുന്ന ആളാണ് നവീന്‍ പട്നായിക്. പൊതു തിരഞ്ഞെടുപ്പില്‍ ഇങ്ങനെ ചെയ്ത ഏക പാര്‍ട്ടി ബിജെഡി ആണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ചൂണ്ടിക്കാട്ടി. നഗര-ഗ്രാമീണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുന്നത് പാര്‍ട്ടി നിലനിര്‍ത്തിയിട്ടുണ്ട്. 147 അംഗ ഒഡീഷ നിയമസഭയില്‍ 15 വനിതകള്‍ ആണുള്ളത്.