“മതം നോക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കില്ല” ഉറച്ച നിലപാടുമായി തമിഴ്‌നാട്ടിലെ അയ്യങ്കാരന്‍ കോഫി ഷോപ്പ് ഉടമ അരുണ്‍ മൊഴി.
അഹിന്ദു കൊണ്ടു വന്ന ഭക്ഷണം വേണ്ടെന്നു വെച്ച ജബല്‍പൂര്‍ സ്വദേശി അമിത് ശുക്ലക്ക് ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെയാണ് മതമെന്ന് സൊമാറ്റോ മറുപടി മറുപടി നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണ്, ഒരുപടികൂടി കടന്ന് മതം നോക്കുന്നവര്‍ക്ക് ഭക്ഷണമില്ലെന്ന് അരുണ്‍ മൊഴി തന്റെ പുതുക്കോട്ടയിലെ ഹോട്ടലിന് മുന്നില്‍ ബോര്‍ഡു സ്ഥാപിച്ചത്. സൊമാറ്റൊ സംഭവത്തിന് പിന്നാലെ സ്ഥാപിച്ച ബോര്‍ഡ് ഇതിനോടകം തന്നെ പുതുകോട്ടയിലെ ശ്രദ്ധാകേന്ദ്രമായി.
എല്ലാ കാര്യങ്ങളിലും മതം നോക്കാന്‍ ആരംഭിച്ചാല്‍ മനുഷ്യര്‍ക്ക് മുന്നോട്ടുള്ള ജീവിതം അസാധ്യമാവുമെന്ന് അരുണ്‍ മൊഴി പുതിയതലമുറൈ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നു.
“മതം നോക്കിമാത്രം കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ ജന ജീവിതം ദുസ്സഹമാവും, മതം നോക്കിയാണെങ്കില്‍ എങ്ങനെ വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കും, ദിനചര്യകള്‍ ഉള്‍പ്പെടെ എങ്ങനെ സാധ്യമാകും, പല്ലുതേക്കുന്നതു മുതല്‍ കുളിക്കുന്നത് വരെ മുടങ്ങാന്‍ ഇടയാക്കും” അരുണ്‍ പറഞ്ഞു.
Read more
വര്‍ഗ്ഗീയതയ്‌ക്കെതിരെ ഒരു നല്ല സന്ദേശം നല്‍കുകയാണ് താന്‍ പോസ്റ്ററിലൂടെ ഉദ്ദേശിച്ചത്. ഇത് മറ്റ് ഹോട്ടലുകാരും പിന്തുടരണമെന്നും അരുണ്‍ പറയുന്നു.