ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ആക്രമണം; രൂപക്കൂട് തകര്‍ത്ത യുവാവിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍

ഡല്‍ഹിയില്‍ സീറോ മലബാര്‍ സഭയുടെ പള്ളിയ്ക്ക് നേരെ ആക്രമണം. മയൂര്‍ വിഹാര്‍ ഫേസ് വണ്‍ സെന്റ് മേരീസ് ചര്‍ച്ചിന് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് ആക്രമണമുണ്ടായത്. ഫരീദാബാദ് രൂപതയുടെ സെന്റ് മേരീസ് ചര്‍ച്ചിലെ രൂപക്കൂട് ആണ് അക്രമി തകര്‍ത്തത്.

സംഭവത്തിന് പിന്നാലെ വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബൈക്കില്‍ എത്തിയ യുവാവ് ആണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് സിസിടിവികളില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം.

Read more

ഇഷ്ടിക ഉപയോഗിച്ച് പള്ളിയുടെ മുന്നില്‍ സ്ഥാപിച്ചിരുന്നു രൂപക്കൂട് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പള്ളി ഭാരവാഹികള്‍ ഇവിടേക്കെത്തി തകര്‍ന്ന രൂപക്കൂട് പുനര്‍നിര്‍മ്മിക്കുകയായിരുന്നു. കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നാണ് പള്ളി ഭാരവാഹികള്‍ പറയുന്നത്.