'ഹെെദരാബാദിൽ റോഹിംഗ്യകളേയും പാകിസ്ഥാനികളേയും പുറത്താക്കാൻ സർജിക്കൽ സ്​ട്രൈക്ക്​ നടപ്പാക്കും'; ബി.ജെ.പി, എം.പി ബന്ദി സഞ്​ജയ്​ കുമാർ

ഹെെദരാബാദിൽ മേയർ സ്ഥാനത്തേക്ക്​ വിജയിച്ചാൽ റോഹിംഗ്യകളേയും പാകിസ്ഥാനികളേയും പുറത്താക്കാൻ സർജിക്കൽ സ്​ട്രൈക്ക്​ നടപ്പാക്കുമെന്ന് ബി.ജെ.പി തെലങ്കാന അദ്ധ്യക്ഷനും എം.പിയുമായ ബന്ദി സഞ്​ജയ്​ കുമാർ.

“”ജയിക്കുമെന്ന്​ ഉറപ്പില്ലാത്തതിനാൽ ചന്ദ്രശേഖര റാവു ഉവൈസിയെ കൂടെക്കൂട്ടിയിരിക്കുകയാണ്​. ഉവൈസി ഇന്നലെ പറയുകയാണ്​. റോഹിംഗ്യകൾ ഹൈദാരാബാദിലുണ്ടെങ്കിൽ അമിത്​ ഷാ എന്തുചെയ്യുമെന്ന്​. ബി.ജെ.പി മേയർ സ്ഥാനത്തേക്ക്​ വിജയിക്കുകയാണെങ്കിൽ ഹൈദരാബാദ്​ ഓൾഡ്​ സിറ്റിയിൽ സർജിക്കൽ സ്​ട്രൈക്ക്​ നടത്തി പാകിസ്ഥാനികളേയും റോഹിംഗ്യകളേയും പുറത്താക്കും”” -സഞ്​ജയ്​ കുമാർ പറഞ്ഞു.

Read more

ഡിസംബർ ഒന്നിനാണ്​ ഗ്രേറ്റർ ഹൈദരാബാദ്​​ മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പ്​. റോഹിംഗ്യകളും പാകിസ്ഥാനികളും അഫ്​ഗാനികളും ഇവിടെ വോട്ടർമാരായുണ്ടെന്നാണ്​ ബി.ജെ.പി ആരോപണം. തീവ്ര ഹിന്ദുത്വ അജണ്ടകളുമായാണ്​ ബി.ജെ.പി തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്​.