ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് ഡല്‍ഹി സര്‍വകലാശാല. ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.
#WATCH | Students & members of NSUI protesting outside the Faculty of Arts at the University of Delhi, being detained by the Police
Provisions u/s 144 CrPC are imposed outside the Faculty,in wake of a call by NSUI-KSU for screening of a BBC documentary on PM Modi, at the Faculty pic.twitter.com/EYWjubCSfy
— ANI (@ANI) January 27, 2023
അതേസമയം, ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് തടയാനായി ഡല്‍ഹി സര്‍വകലാശാല പരിസരത്ത് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചു. എന്‍എസ്യുഐ യൂണിറ്റിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല ആര്‍ട്‌സ് ബ്ലോക്കിന്റെ സമീപത്ത് ഡോക്യുമെന്ററി പ്രദര്‍ശനം നടത്താനിരിക്കെയാണ് അധികൃതര്‍ മേഖലയില്‍ 144 പ്രഖ്യാപിച്ചത്.
Read more
നിയമവിരുദ്ധ കൂടിച്ചേരല്‍ ആരോപിച്ച് 24 വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.അറസ്റ്റില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയതോടെ പ്രദേശം സംഘര്‍ഷഭരിതമായി. പോലീസും വിദ്യാര്‍ഥികളും തമ്മില്‍ ചിലയിടങ്ങളില്‍ ഏറ്റുമുട്ടലുണ്ടായി. ഡല്‍ഹി സര്‍വകലാശാലയില്‍ പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.