ബി.ജെ.പിക്ക് 115 സ്ഥാനാർത്ഥികൾ; കെ സുരേന്ദ്രൻ രണ്ടിടത്ത്, നേമത്ത് കുമ്മനം, ഇ ശ്രീധരൻ പാലക്കാട്

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടിക ഡൽഹിയിൽ പ്രഖ്യാപിച്ചു. ബി.ജെ.പി മുതിർന്ന നേതാവ് അരുൺ സിം​ഗാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചത്. 115 സീറ്റുകളിലാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്. അവശേഷിക്കുന്ന 25 സീറ്റുകൾ ഘടകക്ഷികൾക്ക് വിട്ടു കൊടുക്കും. ബി.ജെ.പിയിലെ പ്രമുഖർ മത്സരിക്കുന്ന പ്രധാന സീറ്റുകൾ മാത്രമാണ് ഇന്ന് പ്രഖ്യാപിച്ചത് കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. മഞ്ചേശ്വരം, കോന്നി എന്നീ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.

മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് നിന്ന് മത്സരിക്കും, കുമ്മനം രാജശേഖരനാണ് നേമത്ത് മത്സരിക്കുന്നത്.

പി കെ കൃഷാണദാസ് – കാട്ടാക്കട

സി.കെ പദമാനാഭൻ – ധർമ്മടം

സുരേഷ്ഗോപി -തൃശ്ശൂർ

അൽഫോൺസ് കണ്ണന്താനം – കാഞ്ഞിരപ്പള്ളി

മുൻ കാലിക്കറ്റ് വി.സി ഡോ.അബ്ദുൽ സലാം – തിരൂർ

മണിക്കുട്ടൻ -മാനന്തവാടി

കൃഷ്ണൻകുമാർ -തിരുവനന്തപുരം സെൻട്രൽ

ജേക്കബ് തോമസ് -ഇരിഞ്ഞാലക്കുട

എം.ടി രമേശ് – കോഴിക്കോട് നോർത്ത്

Read more

വി വി രാജേഷ് – വട്ടിയൂർക്കാവ്