ചെന്നൈ എഗ്‌മോര്‍ ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിനില്‍ ബോംബ് ഭീഷണി

ചെന്നൈ എഗ്‌മോര്‍ ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിനിന് ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

ട്രെയിന്‍ ചെന്നൈ താംബരം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഫോണില്‍ ഭീഷണി സന്ദേശം വന്നത്.

തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്നു.

യാത്രക്കാരെ പിന്നീട് മറ്റൊരു ട്രെയിനില്‍ ചെന്നൈയില്‍ എത്തിച്ചു.