മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും ഏഴ് അസംബ്ലി സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ഉത്തർപ്രദേശ്, പഞ്ചാബ്, ഡൽഹി, ജാർഖണ്ഡ്, ആന്ധ്രപ്രദേശ്, ത്രിപുര എന്നിവിടങ്ങളിലാണ് ജൂൺ 23 ന് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചു. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയുടെ ജനവിധിയും ഇന്നറിയാം. യുപിയിലെ അസംഘഡ്, രാം പൂർ മണ്ഡലങ്ങളിലാണ് കടുത്ത പോരാട്ടം നടന്നത്.
ബർദോവാലി ടൗൺ ഉപതെരഞ്ഞെടുപ്പിന്റെ അവസാനത്തെയും റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ കോൺഗ്രസ് സ്ഥാനാർത്ഥിയായ ആശിഷ് കുമാർ സാഹയെക്കാൾ 6,104 വോട്ടുകൾക്ക് മുന്നിലാണ്. മുഖ്യമന്ത്രിയായി തുടരാൻ മണിക് സാഹയ്ക്ക് ഈ തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് ആവശ്യമാണ്. ത്രിപുരയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ വേണ്ടി ഒരു മത്സരം നടക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും വിപ്ലവ് കുമാറിനെ മാറ്റിയ ശേഷം രാജ്യസഭാംഗമായിരുന്ന മാണിക്ക് സാഹയെയാണ് ബി.ജെ.പി നിയോഗിച്ചത്. ത്രിപുര നിയമ സഭാ അംഗമല്ലാതിരുന്ന മാണിക്ക് സാഹയ്ക്ക് ഇന്ന് ജയിച്ചാൽ മാത്രമേ മുഖ്യമന്ത്രി പദവിയിൽ തുടരാൻ കഴിയൂ. പഞ്ചാബിൽ മുഖ്യമന്ത്രിയായതോടെ ഭഗവന്ത് മാൻ രാജിവച്ച സാങ്റൂർ ലോക്സഭാ മണ്ഡലത്തിലെ ഫലവും ഇന്നാണ്.
അതേസമയം, ഉത്തർപ്രദേശിലെ രാംപൂരിൽ സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി 12,623 വോട്ടുകൾക്ക് മുന്നിലാണ്. അസംഗഢിൽ എസ്പി 170 വോട്ടിന് ബിജെപിക്ക് പിന്നിലാണ്.
Read more
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പാർട്ടി നേതാവ് അസംഖാനും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി രാജി വെച്ചതോടെയാണ് ഉത്തർപ്രദേശിലെ അസംഗഡ്, രാംപൂർ മണ്ഡലങ്ങളിൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഭഗവന്ത് മാൻ രാജിവെച്ചതിനെ തുടർന്നാണ് പഞ്ചാബിലെ സംഗ്രൂരിൽ ഒഴിവ് വന്നത്.