ആധാറുമായി ബന്ധിപ്പിച്ചില്ല; 11.5 കോടി പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചു; നികുതി റീഫണ്ട് അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. ആക്ടിവിസ്റ്റ് ചന്ദ്രശേഖര്‍ ഗൗര്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞ ജൂണ്‍ 30-ന് അവസാനിച്ചിരുന്നു. ഇന്ത്യയില്‍ 70.24 കോടി പാന്‍ കാര്‍ഡ് ഉടമകളില്‍ 57.25 കോടി പേരും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അസാധുവായാല്‍ 30 ദിവസത്തിനുള്ളില്‍ 1000 രൂപ പിഴനല്‍കി പാന്‍ പുതുക്കിയെടുക്കാം.

ഇനി പാന്‍കാര്‍ഡ് ബന്ധിപ്പിക്കാനുള്ളത് 12 കോടിയിലേറപ്പേരാണ് ബന്ധിപ്പിക്കാതെയുള്ളത്. നിര്‍ജീവമായ പാനുകളുടെ അടിസ്ഥാനത്തില്‍ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലാവധിയിലെ റീഫണ്ടിനു പലിശയുമുണ്ടാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.