മണിപ്പൂർ ജനതയോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി എൻ ബിരേൻ സിങ്. നിർഭാഗ്യകരമായ സംഭവങ്ങളാണ് ഈ വർഷം നടന്നതെന്നും അടുത്തവർഷം പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വർഷം നടന്ന സംഭവങ്ങൾ മുഴുവനും ദൗർഭാഗ്യകരമായിരുന്നു. കഴിഞ്ഞ മെയ് 3 മുതൽ ഇന്നുവരെ സംഭവിച്ചതിന് സംസ്ഥാനത്തെ ജനങ്ങളോട് ഞാൻ മാപ്പ് ചോദിക്കുന്നു. നിരവധി ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നിരവധി ആളുകൾ അവരുടെ വീടുകൾ ഉപേക്ഷിച്ചു. എനിക്ക് ദുഖമുണ്ട്. ഞാൻ ക്ഷമ ചോദിക്കുന്നു. 2025 ഓടെ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലാപത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീട് വിട്ടിറങ്ങി. സംഭവത്തില്‍ തനിക്ക് പശ്ചാത്താപം തോന്നുണ്ടെന്നും ബിരേന്‍ സിംഗ് പറഞ്ഞു. മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒരുമിച്ച് ജീവിക്കണം എന്നാണ് തനിക്ക് പറയാനുള്ളത്. സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടും താന്‍ ഇക്കാര്യം അഭ്യര്‍ത്ഥിക്കുകയാണെന്നും ബിരേന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.