ഭേദഗതി വരുത്തിയ പൗരത്വ നിയമം ഭരണഘടനാപരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയെ വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ. “ദുഷ്‌കരമായ സമയങ്ങളിൽ” സമാധാനം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിന് പ്രാധാന്യം നൽകേണ്ട അവസരത്തിൽ ഇത്തരം അപേക്ഷകൾ ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമം ഭരണഘടനാപരമായി പ്രഖ്യാപിക്കണമെന്നും ഇത് നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ധണ്ട നൽകിയ ഹർജി പരിഗണിക്കാതെയാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്.
Read more
പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികൾ അക്രമം അവസാനിച്ചാലുടൻ കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.