ജാര്‍ഖണ്ഡിൽ വോട്ടെണ്ണൽ തുടരുമ്പോൾ ഭരണകക്ഷിയായ ബി.ജെ.പി എതിരാളികളായ കോൺഗ്രസ്-ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) സഖ്യത്തിന് മുന്നിൽ പതറുന്ന കാഴ്ച്ചയാണ് കാണുന്നത്. 2000 ൽ ബിഹാറിൽ നിന്ന് വേർപെട്ട് പോന്ന ജാർഖണ്ഡിൽ ബിജെപിയുടെ ഭരണമാണ് അധികവും ഉണ്ടായിട്ടുള്ളത്.
Read more
ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ ആകെ 41 സീറ്റിലാണ് കോൺഗ്രസ്-ജെഎംഎം സഖ്യം മുന്നിലുള്ളത്. എന്നാൽ 29 സീറ്റുകളിൽ ബിജെപി മുന്നിലുണ്ട്. ഏറ്റവും കൂടുതൽ സീറ്റുകളിൽ മുന്നിലുള്ളതും ബിജെപിയാണ്. സംസ്ഥാനത്ത് 24 കേന്ദ്രങ്ങളിലാണ് 81 സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ നടക്കുന്നത് പുറത്തുവന്ന എക്സിറ്റ്പോളുകള്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെടാനുള്ള സാദ്ധ്യതയാണ് ഉയർത്തിക്കാട്ടിയത്.