വര്‍ദ്ധിച്ച് വരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. രാവിലെ 5 മുതല്‍ രാത്രി 11 വരെ അഞ്ചോ അതിലധികമോ പേര്‍ പൊതു സ്ഥലങ്ങളില്‍ ഒത്തു കൂടുന്നത് നിരോധിച്ചു. ഇത് ജനുവരി 10 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയുള്ള യാത്രയും പാടില്ല. അവശ്യ സേവനങ്ങളെ ഒഴിവാക്കിയട്ടുണ്ട്.
സംസ്ഥാനത്ത് വെള്ളിയാഴ്ച 40,000-ത്തിലധികം പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്‌കൂളുകളും കോളജുകളും ഫെബ്രുവരി 15 വരെ അടച്ചിടും. പത്ത്, പന്ത്രണ്ട് ക്ലാസിന്റെ ആക്ടിവിറ്റികള്‍ മുന്നോട്ടു കൊണ്ട് പോകാന്‍ വേണ്ട കാര്യങ്ങള്‍ അദ്ധ്യാപകര്‍ക്ക് ചെയ്യാം.
ഓഫീസ് മേധാവികളുടെ രേഖാ മൂലമുള്ള അനുമതിയോടെ അല്ലാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെ ആളുകള്‍ക്ക് ഓണ്‍ലൈന്‍ ആശയവിനിമയ സൗകര്യം ഒരുക്കും.
Read more
സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകള്‍ വീട്ടില്‍ നിന്ന് തന്നെ ജോലി ചെയ്യണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. എത്തുന്ന ജീവനക്കാരുടെ എണ്ണം പരിമിതമാക്കണം. വിവാഹത്തിന് അമ്പതും മരണത്തിന് ഇരുപതും ആളുകളില്‍ കൂടുതല്‍ പാടില്ല.