കെ.ജി.എഫ് പിടിക്കാന്‍ ഇടത് പോരാട്ടം; സി.പി.എമ്മും സി.പി.എയും നേര്‍ക്കുനേര്‍

കെ.ജി.എഫ് പിടിക്കാന്‍ നേര്‍ക്കുനേര്‍ പോരാട്ടവുമായി സിപിഎമ്മും സിപിഐയും. കര്‍ണാടകയിലെ സ്വര്‍ണ ഖനികളുടെ നാടായ കെജിഎഫില്‍ ഇരു പാര്‍ട്ടികളും സ്വന്തമായി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റായ കെജിഎഫില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിരന്തരം വിജയിച്ച കാലമുണ്ടായിരുന്നു.

കെജിഎഫ് സിനിമയിലൂടെ പ്രശ്സ്തമായ ഇവിടത്തെ തൊഴിലാളികള്‍ക്കിടയില്‍ തൊഴിലാളി, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നല്ല വേരോട്ടം ഉണ്ടായിരുന്നു. കോണ്‍ഗ്രസിനും ബിജെപിക്കുമൊപ്പം ജെഡിഎസിനും സ്ഥാനാര്‍ത്ഥിയുണ്ട് ഇവിടെ.

മറ്റ് മണ്ഡലങ്ങളില്‍ സിപിഎം ജെഡിഎസുമായി സഖ്യം ചേര്‍ന്നപ്പോള്‍ 215 മണ്ഡങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുകയാണ് സിപിഐ. അതേസമയം, കര്‍ണ്ണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ശക്തമായ രീതിയില്‍ തന്നെ പ്രചാരണം നടത്തുകയാണ് ബജെപിയും കോണ്‍ഗ്രസും.

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കര്‍ണാടകയില്‍ റോഡ് ഷോ നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എത്തും. ശനിയാഴ്ച ഹുബ്ബള്ളിയില്‍ സോണിയ പ്രചാരണം നടത്തും.