കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങൡലെല്ലാം സാമ്പത്തിക പ്രതിസന്ധി കാരണം വികസന പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി നില്‍ക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കാണ്‍ഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങളില്‍ വീഴുന്നവരാകട്ടെ കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകരും, യുവാക്കളും, സ്ത്രീകളും ഉള്‍പ്പെടെയുള്ളവരാണ്. കോണ്‍ഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങള്‍ കാരണം നിലവിലുള്ള പദ്ധതികളെ പോലും ബാധിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.
Read more
കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ അത് ഭരണമില്ലായ്മക്കുള്ള വോട്ടാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു. തെലങ്കാന, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരിഹാസം.