ഡൽഹി തിരഞ്ഞെടുപ്പ്: കിതച്ച് എഎപി; ബിജെപി മുന്നിൽ, കേവല ഭൂരിപക്ഷം നേടി

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നിൽ. തുടർച്ചയായി വീണ്ടും അധികാരത്തിലേറാൻ മോഹിച്ച എഎപിക്ക് കാലിടരുകയാണ്. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി ലീഡ് ഉയര്‍ത്തുകയാണ്. ആദ്യ ഫല സൂചന അനുസരിച്ച് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും നിലവിലെ ദില്ലി മുഖ്യമന്ത്രി അതിഷി സിസോദിയയും ആം ആദ്മി നേതാവ് മനീഷ് സിസോദിയും പിന്നിലാണ്. അതേസമയം, ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലെത്തിയ കൈലാഷ് ഗെലോട്ട് മുന്നിലാണ്.