ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ യുഎസില്‍ നിന്ന് അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ നാടുകടത്തിയ 11 ഇന്ത്യക്കാര്‍ക്ക് നോട്ടീസ് അയച്ച് ഇഡി. ഇന്ത്യയില്‍ നിന്നും ആളുകളെ ഡങ്കി റൂട്ടുകള്‍ വഴി യുഎസിലേക്ക് എത്തിക്കുന്ന ഏജന്റുമാര്‍ക്ക് എതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡിയുടെ സമന്‍സ്.
പഞ്ചാബ് സ്വദേശികളായ പത്ത് പേര്‍ക്കും ഒരു ഹരിയാന സ്വദേശിക്കുമാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. വിവിധ തീയതികളിലായി ഇ ഡിയുടെ ജലന്ധര്‍ ഓഫീസില്‍ ഹാജരാകാനാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണ് നടപടി.
Read more
അനധികൃത മനുഷ്യ കടത്തുമായി ബന്ധപ്പെട്ട് 15 ഏജന്റുമാര്‍ക്കെതിരായ കേസിന്റെ ഭാഗമായിട്ടാണ് അന്വേഷണം. അതേസമയം അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ നാടുകടത്തുന്നത് യുഎസ് നിറുത്തിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഉയര്‍ന്ന ചെലവ് മൂലമാണ് നടപടിയെന്നാണ് സൂചന.