ജാർഖണ്ഡിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; രണ്ട് പേർ അറസ്റ്റിൽ

ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഒരു സ്ത്രീ ഉൾപ്പെടെ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. രണ്ട് പേർ അറസ്റ്റിലായതായി ജാർഖണ്ഡ് പോലീസ് വക്താവും ഐജിയുമായ ഹമോർ വി.ഹോംങ്കർ പറഞ്ഞു.

ടൊന്റോ, ഗൊയിൽകെര മേഖലയിലായിരുന്നു സംഭവം. വെസ്റ്റ് സിങ്ബും ജില്ലയിൽ ഇന്ന് പുലർച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് അധികൃതർ അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഢിൽ എട്ട് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിനിടെ ഒരു ജവാൻ വീരമൃത്യുവരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

നാരായൺപുർ ജില്ലയിലെ അബുജമാദ് മേഖലയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. മൂന്നുദിവസമായി മേഖലയിലെ വിവിധയിടങ്ങളിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ നടന്നുവരികയായിരുന്നു. ജില്ലാ റിസർവ് ഗാർഡ്‌സിൻ്റെയും പ്രത്യേക ദൗത്യസംഘത്തിന്റെയും നേതൃത്വത്തിൽ നാരായൺപുർ, കൊണ്ടഗാവ്, കാങ്കേർ, ദന്തേവാഡ എന്നിവിടങ്ങളിലാണ് മാവോവാദികൾക്കെതിരായ സംയുക്ത ഓപ്പറേഷൻ നടന്നിരുന്നത്.

Read more